“Service to Mankind” Since 1956

മെറിറ്റ് ഈവനിംഗ് 2024 ജൂലൈ 14 ഞായർ 2.30 ന് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ

സാമൂഹ്യ- സാംസ്ക്കാരിക – വിദ്യാഭ്യാസ രംഗത്ത് അറുപത്തി എട്ട് വർഷമായി പ്രവർത്തിക്കുന്ന സിയസ്കോയുടെ മെറിറ്റ് ഈവനിംഗ് 2024 ജൂലൈ 14 ഞായർ 2.30 ന് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.
നമ്മുടെ പ്രദേശത്ത് നിന്ന് ഡോക്ടറേറ്റ് ലഭിച്ച, എം.ബി.ബി.എസ്, ബിരുദ – ബിരുദാന ന്തര തലത്തിൽ, ഉന്നത വിജയം കരസ്ഥമാക്കിയവരേയും തെക്കെപ്പുറത്തെ നാല് ഹൈസ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ Full A+ വാങ്ങിയ വിദ്യാർത്ഥികളേയും തെക്കെപ്പുറത്ത് മികവ് തെളിയിച്ച സ്‌കൂളിനേയും ആദരിക്കുന്നു. പരിപാടി ബഹു.എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും.
സിറ്റി പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ (സൗത്ത്) ട്രാഫിക് ബഹു. എ. ജെ. ജോൺസൺ മുഖ്യാതിഥിയായിരിക്കും. വിശിഷ്ടാതിഥികളായി കൗൺസിലർമാരായ കെ.മൊയ്‌തീൻ കോയ, പി. മുഹ്‌സിന, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബഹു. പി.എസ്. രാകേഷ് എന്നിവർ പങ്കെടുക്കും.