സിയസ്കൊ യത്തീം കെയർ മെഡിക്കൽ കോളജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്ക്കും നൽകി.
കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സിയസ്‌കോ ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ മെഡിക്കൽ കോളജ് പീഡിയാട്രിക് ഹോസ്പിറ്റൽ ഡെപ്യൂട്ടി സുപ്രണ്ട് ഡോ.എ.എം. ഷമീമിന് നൽകി ഉദ്ഘാടനം ചെയ്തു.
സിയസ് കൊ യത്തീം കെയർ സിക്രട്ടറി എസ്. സർഷാർ അലി അദ്ധ്യക്ഷത വഹിച്ചു.
നഴ്സിംഗ് സുപ്രണ്ടണ്ട് സോണിയ ജേക്കപ്പ് ,
ഹെഡ് നഴ്സ് മാരായ കെ.എസ്.ഷൈജ, ബിന്ദു, ആൻസി ജോസഫ് ,കാജന വള്ളി പി.ആർ.ഓഫീസർ രാജഗോപാൽ , എ സഹദുല്ല എന്നിവർ സംസാരിച്ചു.
സിയസ്കൊ സെക്രട്ടറി സി.പി.എം.സഈദ് അഹമ്മദ് സ്വാഗതവും കെ.വാഹിദ് നന്ദിയും പറഞ്ഞു.