# Contact: 7356460062 > EcleTech Solutions ## Posts - [മെഡിക്കൽ കോളജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്ക്കും നൽകി.](https://ciesco.org/benchanddesktomedicalcollege/): സിയസ്കൊ യത്തീം കെയർ മെഡിക്കൽ കോളജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് ആവശ്യമായ ബെഞ്ചും ഡെസ്ക്കും നൽകി. കോളജ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സിയസ്‌കോ ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്മാൻ മെഡിക്കൽ കോളജ് പീഡിയാട്രിക് ഹോസ്പിറ്റൽ ഡെപ്യൂട്ടി സുപ്രണ്ട് ഡോ.എ.എം. ഷമീമിന് നൽകി ഉദ്ഘാടനം ചെയ്തു.സിയസ് കൊ യത്തീം കെയർ സിക്രട്ടറി എസ്. സർഷാർ അലി അദ്ധ്യക്ഷത വഹിച്ചു.നഴ്സിംഗ് സുപ്രണ്ടണ്ട് സോണിയ ജേക്കപ്പ് ,ഹെഡ് നഴ്സ് മാരായ കെ.എസ്.ഷൈജ, ബിന്ദു, ആൻസി ജോസഫ് ,കാജന വള്ളി പി.ആർ.ഓഫീസർ രാജഗോപാൽ , എ സഹദുല്ല എന്നിവർ സംസാരിച്ചു.സിയസ്കൊ സെക്രട്ടറി സി.പി.എം.സഈദ് അഹമ്മദ് സ്വാഗതവും കെ.വാഹിദ് നന്ദിയും പറഞ്ഞു. - [അഭയം പദ്ധതിയുടെ മൂന്നാമത്തെ വീടിന്റ തറയിടൽ കർമ്മം](https://ciesco.org/abhayamthirdhousestart/): കോഴിക്കോട്: സിയസ്കൊ അഭയം പദ്ധതിയുടെ മൂന്നാമത്തെ വീടിന്റ തറയിടൽ കർമ്മംഎമിൻ ഗോൾഡ് ചെയർമാൻ എം. മുജീബ് റഹ്മാൻ നല്ലളം വെസ്റ്റ് മസ്ജിദിനു സമീപം നീർവഹിച്ചു. സിയസ്കൊ പ്രസിഡൻറ് സി.ബി.വി സിദ്ധിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്മാൻ, കൗൺസിലർ റഫിന അൻവർ, അഭയം ചെയർമാൻ പി.കെ. മൊയ്തീൻ കോയ എന്ന ബാബു കെൻസ, കൺവീനർ പി. എം. മഹബുബ്, വി. മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. - [മെറിറ്റ് ഈവനിംഗ് 2024 ജൂലൈ 14 ഞായർ 2.30 ന് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ](https://ciesco.org/meriteve2024/): സാമൂഹ്യ- സാംസ്ക്കാരിക – വിദ്യാഭ്യാസ രംഗത്ത് അറുപത്തി എട്ട് വർഷമായി പ്രവർത്തിക്കുന്ന സിയസ്കോയുടെ മെറിറ്റ് ഈവനിംഗ് 2024 ജൂലൈ 14 ഞായർ 2.30 ന് ചെറൂട്ടി റോഡിലെ എം.എസ്.എസ്. ഓഡിറ്റോറിയത്തിൽ നടക്കുകയാണ്.നമ്മുടെ പ്രദേശത്ത് നിന്ന് ഡോക്ടറേറ്റ് ലഭിച്ച, എം.ബി.ബി.എസ്, ബിരുദ – ബിരുദാന ന്തര തലത്തിൽ, ഉന്നത വിജയം കരസ്ഥമാക്കിയവരേയും തെക്കെപ്പുറത്തെ നാല് ഹൈസ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ Full A+ വാങ്ങിയ വിദ്യാർത്ഥികളേയും തെക്കെപ്പുറത്ത് മികവ് തെളിയിച്ച സ്‌കൂളിനേയും ആദരിക്കുന്നു. പരിപാടി ബഹു.എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും.സിറ്റി പോലീസ് അസിസ്റ്റൻ്റ് കമ്മീഷണർ (സൗത്ത്) ട്രാഫിക് ബഹു. എ. ജെ. ജോൺസൺ മുഖ്യാതിഥിയായിരിക്കും. വിശിഷ്ടാതിഥികളായി കൗൺസിലർമാരായ കെ.മൊയ്‌തീൻ കോയ, പി. മുഹ്‌സിന, കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി ബഹു. പി.എസ്. രാകേഷ് എന്നിവർ പങ്കെടുക്കും. - [സാഹിത്യ നഗരി പദവി ഏറ്റു വാങ്ങി പോർച്ചുഗലിൽ നിന്നും തിരിച്ചെത്തിയ Mayor Dr. ബീന ഫിലിപ്പിന് സ്വീകരണം](https://ciesco.org/literaure-city-maor/): UNESCO യുടെ സാഹിത്യ നഗരി പദവി ഏറ്റു വാങ്ങി പോർച്ചുഗലിൽ നിന്നും തിരിച്ചെത്തിയ Mayor Dr. ബീന ഫിലിപ്പിന് പൗരാവലി നൽകിയ സ്വീകരണ പരിപാടിയിൽ CIESCO ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. CIESCO ജനറൽ സെക്രട്ടറി MV ഫസൽ റഹ്മാൻ മേയർക്ക് പരിതോഷികം നൽകി. - [ഈദ് സംഗമം, ഡോക്യുമെന്ററി പ്രകാശനം](https://ciesco.org/eidmeetanddocumentaryshow/): മുഖദാർ സീഷോർ ഓഡിറ്റോറിയത്തിൽ നടന്ന ഈദ് സംഗമം മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. തെക്കേപ്പുറത്ത് അമ്പത് വർഷങ്ങൾക്ക് മുമ്പ് മുസ്ലിം തറവാടുകളിൽ നടന്ന വിവാഹത്തിൻ്റെ പുനരാവിഷ്കാരമായി ഇറക്കിയ ഡോക്യൂമെൻ്ററിയുടെ പ്രകാശനം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവ്വഹിച്ചു. സിയസ്കൊ പ്രസിഡണ്ട് എഞ്ചി.പി.മമ്മദ് കോയ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് മുഖ്യ ഖാസി സഫീർ സഖാഫി, രാമകൃഷ്ണ മിഷൻ സേവാശ്രമം സെക്രട്ടറി സ്വാമി നരസിംഹനന്ദ, കാലിക്കറ്റ് ഡൈ കെയ്സ് ചാൻസലർ റവ.ഫാദർ സജീവർഗ്ഗീസ് എന്നിവർ ഈദ് സന്ദേശം നടത്തി. തെക്കേപ്പുറം കിസ്സ കൺവീനർ സി.ഇ.വി.അബ്ദുൾ ഗഫൂർ ഡോക്യൂമെൻ്ററിയെക്കുറിച്ച് അവലോകനം നടത്തി. ചെയർമാൻ സന്നാഫ് പാലക്കണ്ടി ഉപഹാര സമർപ്പണo നടത്തി. പി.കെ.സലാം സ്ക്രിപ്റ്റ് എഴുതി പ്രൊഫ. സഹദ് ബിൻ അലി അസോസിയേറ്റ് ഡയരക്ടറുമായ ഡോക്യൂമെൻ്റിൻ്റെ സംവിധായകൻ ഷാനവാസ് കണ്ണഞ്ചേരിയെ ചടങ്ങിൽ ആദരിച്ചു. സിയസ്കൊ വനിത വേദി ചെയർപെഴ്സൺ ബ്രസീലിയ ശംസുദ്ദീൻ, സെക്രട്ടറി സാബിറ മേലക്കണ്ടി ,സിയസ്കൊ വൈസ് പ്രസിഡണ്ട് കെ.നൗഷാദ് […] - [സാബി തെക്കേപ്പുറത്തിനു അഭിനന്ദനങ്ങൾ..](https://ciesco.org/congratssabithekkepuram/): എസ്.കെ.പൊറ്റെക്കാട് സാഹിത്യ അവാർഡ് ലഭിച്ച സിയസ്കോ വനിതാ വേദി അംഗം സാബി തെക്കേപ്പുറം - [INAUGURATION OF RENEWED READING ROOM](https://ciesco.org/inaugurationrenewedreadingroom/): ON 2023 SEPTERMBER 10TH – 4PM ## Pages - [Ecletech Solutions](https://ciesco.org/) [comment]: # (Generated by Hostinger Tools Plugin)